ഡബ്ലിന്‍, കില്‍ഡെയര്‍, വിക്ക്‌ലോ കൗണ്ടികളിലെ ജലവിതരണ സംവിധാനത്തില്‍ പ്രധാന നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ഈ വാരാന്ത്യവും, ബാങ്ക് ഹോളിഡേ ആയ തിങ്കളാഴ്ചയും ഇവിടങ്ങളില്‍ ജലവിതരണം തടസ്സപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി മുതല്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. മേല്‍ പറഞ്ഞ പ്രദേശങ്ങളിലെ ആളുകള്‍ ഈ ദിവസങ്ങളില്‍ അത്യാവശ്യത്തിന് വെള്ളം മാത്രം ഉപയോഗിക്കണമെന്നും ജലവിതരണ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
കാറുകള്‍ കഴുകുക, ഹോസുപയോഗിച്ച് തോട്ടം നനയ്ക്കുക, പൂളുകള്‍ നിറയ്ക്കുക മുതലായ പ്രവൃത്തികളില്‍ നിന്നും ചൊവ്വാഴ്ച വരെ വിട്ടു നില്‍ക്കണം.
എന്തെങ്കിലും ബുദ്ധമുട്ട് അനുഭവപ്പെട്ടാല്‍ 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ ഹെല്‍പ്പ്‌ലൈനില്‍ വിളിക്കാവുന്നതാണ്: 1800 278 278
വെബ്‌സൈറ്റ്: https://www.water.ie/help/supply?map=supply-and-service-updates