അയർലണ്ടിലെ കുടിവെള്ളത്തിൽ അപകടകരമായ രാസവസ്തു; വർഷങ്ങളായിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് യൂറോപ്യൻ കോടതി

പൊതു ജലവിതരണ സംവിധാനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ശുദ്ധവും, സുരക്ഷിതവുമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ അയര്‍ലണ്ട് ലംഘിച്ചതായി Court of Justice of the European Union (CJEU) വിധി. കുടിവെള്ളത്തില്‍ കാണപ്പെടുന്ന രാസവസ്തുവായ trihalomethanes (THMs)-ന്റെ അളവ് നിയന്ത്രിക്കാന്‍ വേണ്ടതൊന്നും തന്നെ വര്‍ഷങ്ങളായി അയര്‍ലണ്ട് ചെയ്യുന്നില്ലെന്നും, പലതവണ ഇത് സംബന്ധിച്ച നോട്ടീസുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും CJEU വിധിയില്‍ വ്യക്തമാക്കി. ഇയു നിയമപ്രകാരം THMs-ന്റെ അളവ് നിയന്ത്രിക്കാനായി നല്‍കിയ അന്തിമസമയം 2003 … Read more

ജീവനക്കാരുടെ സമരം; വാട്ടർഫോർഡ്, ടിപ്പററി എന്നിവിടങ്ങളിൽ തിളപ്പിച്ച ശേഷം മാത്രം വെള്ളം ഉപയോഗിക്കുക

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സമരം കാരണം അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ ബോയില്‍ വാട്ടര്‍ നോട്ടീസ്. ഇന്ന് (ഓഗസ്റ്റ് 2) മുതല്‍ ഓഗസ്റ്റ് 4 വരെ വാട്ടര്‍ഫോര്‍ഡ്, ടിപ്പററി, കോര്‍ക്ക് എന്നിവിടങ്ങളിലെ ഏതാനും പ്രദേശങ്ങളിലാണ് Uisce Éireann മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ബോയില്‍ വാട്ടര്‍ നോട്ടീസ് നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ചുവടെ:Adamstown, Stradbally, Ballylaneen, Crotty’s Lake, Glenary, Poulavanogue, Glashaboy. സമരം തീര്‍ന്നാലും ഏതാനും ദിവസത്തേയ്ക്ക് ബോയില്‍ വാട്ടര്‍ നോട്ടീസ് നിലനില്‍ക്കും. വെള്ളം ലഭിക്കുമെങ്കിലും കുടിക്കാനോ, പാചകത്തിനോ ഉപയോഗിക്കാന്‍ മാത്രം … Read more