ഫ്ലോറിസ് കൊടുങ്കാറ്റ്: അയർലണ്ടിലെങ്ങും ജാഗ്രത, മുന്നറിയിപ്പുകൾ ഇന്ന് നിലവിൽ വന്നേക്കും

ഫ്‌ളോറിസ് കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച രാത്രിയോടെ ഐറിഷ് തീരത്തെത്തുന്ന കൊടുങ്കാറ്റ്, ബാങ്ക് ഹോളിഡേ ദിനമായ തിങ്കളാഴ്ചയും തുടരും.

അതേസമയം കൊടുങ്കാറ്റ് എത്തുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇന്നലെ രാജ്യത്തെ എട്ട് കൗണ്ടികള്‍ക്ക് കാലാവസ്ഥാ വകുപ്പ് നല്‍കിയിരുന്ന യെല്ലോ വാണിങ് പിന്നീട് പിന്‍വലിച്ചു. Clare, Galway, Mayo, Sligo, Cavan, Donegal, Monaghan, Leitrim എന്നിവിടങ്ങളിലായിരുന്നു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മുന്നറിയിപ്പുകള്‍ ഇന്ന് നിലവില്‍ വന്നേക്കും.

യാത്രയ്ക്ക് തടസ്സം നേരിടുക, ഔട്ട്‌ഡോര്‍ പരിപാടികള്‍ തടസ്സപ്പെടുക, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം, വൈദ്യുതിവിതരണം നിലയ്ക്കുക, മരങ്ങള്‍ കടപുഴകുക, പ്രാദേശികമായ വെള്ളപ്പൊക്കം, ശക്തമായ തിരമാലകള്‍ എന്നിവയാണ് ഫ്‌ളോറിസ് കൊടുങ്കാറ്റിന്റെ ഫലമായി അയര്‍ലണ്ടില്‍ പ്രതീക്ഷിക്കുന്നത്. വീടിന് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കുക.

കൊടുങ്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പുകള്‍ തത്സമയം അറിയാന്‍: https://www.met.ie/warnings-today.html

Share this news

Leave a Reply