ഫ്ലോറിസ് കൊടുങ്കാറ്റ്: അയർലണ്ടിലെ ആയിരക്കണക്കിന് വീടുകൾ ഇരുട്ടിലായി

ഫ്‌ളോറിസ് കൊടുങ്കാറ്റ് ആഞ്ഞുവീശിയതിനെ തുടര്‍ന്ന് രാജ്യത്ത് ആയിരക്കണക്കിന് വീടുകളിലും, സ്ഥാപനങ്ങളിലും, കൃഷിയിടങ്ങളിലും വൈദ്യുതി നിലച്ചു. തിങ്കളാഴ്ച രാവിലെയോടെ 10,000-ഓളം കെട്ടിടങ്ങളാണ് ഇരുട്ടിലായത്. രാത്രിയിലും ജോലി തുടര്‍ന്ന ഉദ്യോഗസ്ഥര്‍ മിക്കയിടങ്ങളിലും വൈദ്യുതബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.

പൊട്ടിക്കിടക്കുന്ന വയറുകളോ മറ്റോ കണ്ടാല്‍ അതില്‍ തൊടരുതെന്നും, ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ESB പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രിയിലും, തിങ്കളാഴ്ചയുമായി വീശിയടിച്ച ഫ്‌ളോറിസ് കൊടുങ്കാറ്റ് കടലില്‍ അപകടകരമായ വിധത്തില്‍ തിരമാലകള്‍ ഉയരാനും, ചിലയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാനും കാരണമായി. Galway, Clare, Mayo, Donegal മുതലായ കൗണ്ടികളിലാണ് കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. അതേസമയം ആളുകള്‍ക്ക് അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

നിങ്ങളുടെ പ്രദേശത്തെ വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍:

Share this news

Leave a Reply