കാത്‌ലീൻ കൊടുങ്കാറ്റ് ഐറിഷ് തീരം തൊട്ടു: 5 കൗണ്ടികളിൽ ഓറഞ്ച് വാണിങ്; രാജ്യമെങ്ങും ജാഗ്രത

അയര്‍ലണ്ടില്‍ ഇന്ന് കാത്‌ലീന്‍ കൊടുങ്കാറ്റ് വീശിയടിച്ച് അപകടങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ രാജ്യമെങ്ങും ജാഗ്രത. രാജ്യമെമ്പാടും ഇന്ന് രാവിലെ മുതല്‍ രാത്രി 8 മണി കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് നല്‍കിയിരിക്കുകയാണ്. ഇതിന് പുറമെ കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഉച്ചയ്ക്ക് 2 മണി വരെ ഓറഞ്ച് വാണിങ് നല്‍കിയിട്ടുണ്ട്. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും ഓറഞ്ച് വാണിങ് നിലവിലുണ്ട്. ശക്തമായ തെക്കന്‍ കാറ്റ് രാജ്യത്ത് പലയിടത്തും അപകടങ്ങള്‍ക്ക് … Read more

അയർലണ്ടിൽ പെയ്തിറങ്ങി മണൽക്കാറ്റ്! എത്തിയത് ആഫ്രിക്കയിലെ സഹാറയിൽ നിന്നും!

വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വീശിയടിച്ച ശക്തമായ കാറ്റ് സഹാറ മരുഭൂമിയിലെ മണലുമായി അയര്‍ലണ്ടില്‍. ഞായറാഴ്ച രാത്രി രാജ്യത്തെ പലയിടത്തും വാഹനങ്ങള്‍ക്കും മറ്റും മുകളില്‍ മണല്‍ മൂടി. മഴയ്ക്ക് സമാനമായാണ് പല പ്രദേശങ്ങളിലും മണല്‍ പെയ്തത്. ഇതോടെ വാഹനങ്ങളും മറ്റും കഴുകാനായി രാജ്യത്തുടനീളമുള്ള കാര്‍ വാഷുകളില്‍ തിരക്ക് അനുഭവപ്പെടുകയാണ്. വാഹനങ്ങള്‍ക്ക് പുറമെ പുറത്ത് സൂക്ഷിച്ചിരുന്ന വസ്തുക്കളിലും മറ്റും മണല്‍ വീണിട്ടുണ്ട്. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് കാരണമാകുന്നത് തെക്ക്, തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും വടക്ക്, വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്ക് … Read more

ഇഷ കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു: അയർലണ്ടിലെ 3 കൗണ്ടികളിൽ റെഡ് അലേർട്ട്

അയര്‍ലണ്ടിലെത്തിയ ഇഷ കൊടുങ്കാറ്റ് സംഹാരഭാവം പൂണ്ടതോടെ ഡോണഗല്‍, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളില്‍ റെഡ് അലേര്‍ട്ട് നല്‍കി അധികൃതര്‍. ഈ കൗണ്ടികളില്‍ അതിശക്തമായ കാറ്റും, അപകടകരമാം വിധത്തിലുള്ള തിരമാലകളും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം രാജ്യവ്യാപകമായി ഇന്ന് വൈകിട്ട് 4 മണി നാളെ പുലര്‍ച്ചെ 4 വരെ മുതല്‍ ഓറഞ്ച് അലേര്‍ട്ടും നിലവില്‍ വരും. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ വൈകിട്ട് 5 മണി മുതല്‍ 9 മണി വരെയും, ഡോണഗലില്‍ വൈകിട്ട് 9 മുതല്‍ പുലര്‍ച്ചെ … Read more

അയർലണ്ടിലേക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്; കൗണ്ടികളിൽ ഉടനീളം ഓറഞ്ച് വാണിങ്

അയര്‍ലണ്ടിലേയ്ക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരം വഴി വീശിയടിക്കുന്ന കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യമെങ്ങും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരിക്കുകയാണ്. ഇന്ന് (ഞായര്‍) വൈകിട്ട് 5 മണി മുതല്‍ നാളെ പുലര്‍ച്ചെ 2 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതിശക്തമായ കാറ്റ് വീശുകയും, അതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ അപകടകരമായ ഉയരത്തില്‍ തിരമാലകളുയരുകയും ചെയ്യും. ശക്തമായ കാറ്റില്‍ വസ്തുക്കള്‍ പറന്നുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം. മുന്നറിയിപ്പ് … Read more

Gerrit കൊടുങ്കാറ്റ്: അയർലണ്ടിലെ 7 കൗണ്ടികളിൽ മുന്നറിയിപ്പ്; കോർക്കിൽ വെള്ളപ്പൊക്കം

അയര്‍ലണ്ടില്‍ Gerrit കൊടുങ്കാറ്റ് അസ്വസ്ഥത സൃഷ്ടിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ഏഴ് കൗണ്ടികളില്‍ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ക്ലെയര്‍, കെറി, ഡോണഗല്‍, ഗോള്‍വേ, ലെയിട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളിലാണ് യെല്ലോ വിന്‍ഡ്, റെയിന്‍ വാണിങ്ങുകള്‍ നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പുകള്‍ വെള്ളിയാഴ്ച രാവിലെ 6 മണി വരെ തുടരും. ശക്തമായ മഴ, കാറ്റ് എന്നിവ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുകയും, യാത്ര ദുഷ്‌കരമാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് … Read more

ഐറിഷ് കര തൊട്ട് Gerrit കൊടുങ്കാറ്റ്: രാജ്യമെങ്ങും ജാഗ്രത

Gerrit കൊടുങ്കാറ്റ് ഐറിഷ് തീരം തൊട്ടത്തിന് പിന്നാലെ രാജ്യമെങ്ങും യെല്ലോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്. യെല്ലോ വിൻഡ് വാണിംഗിന് പുറമെ യെല്ലോ റെയ്ൻ വാണിങ്ങും നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 8 മണി മുതൽ വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് മുന്നറിയിപ്പ്. Gerrit കൊടുങ്കാറ്റ് ഇന്ന് (ചൊവ്വ) രാത്രി അയർലണ്ടിലുടനീളം ശക്തമായ മഴയ്ക്ക് കാരണമാകും. ബുധനാഴ്ചയും തുടരുന്ന മഴ പ്രാദേശികമായ വെള്ളപ്പൊക്കത്തിനും ഇടയാക്കും. കടലിൽ ശക്തമായ തിരമാലകൾ ഉയരുന്നത് തീരദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിക്കും. ഈ മുന്നറിയിപ്പുകൾക്ക് പുറമെ കെറി, … Read more

അയർലണ്ടിൽ ഇന്ന് നാശം വിതയ്ക്കാൻ ഡെബി കൊടുങ്കാറ്റ്; സ്‌കൂളുകൾ അടച്ചിടും, ബസ് സർവീസുകൾ തടസ്സപ്പെടും

ഡെബി കൊടുങ്കാറ്റ് (Storm Debi) നാശം വിതയ്ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡബ്ലിന്‍ അടക്കം അയര്‍ലണ്ടിലെ 14 കൗണ്ടികളില്‍ അതീവജാഗ്രത പാലിക്കേണ്ട റെഡ് അലേര്‍ട്ട് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രാവിലെ 10 മണി വരെയെങ്കിലും സ്‌കൂളുകള്‍ തുറക്കരുതെന്നും, ജീവഹാനി വരെ സംഭവിക്കാവുന്ന തരത്തിലുള്ള കാലാവസ്ഥയാകും ഇന്ന് രാജ്യത്ത് ഉണ്ടാകുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്ലെയര്‍, കെറി, ലിമറിക്ക്, ടിപ്പററി, ഈസ്റ്റ് ഗോള്‍വേ, സൗത്ത് റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ 2 മണിമുതല്‍ 5 മണി വരെയാണ് റെഡ് … Read more

അയർലണ്ടിലേക്ക് കിയാറൻ കൊടുങ്കാറ്റ് എത്തുന്നു; ശക്തമായ മഴയ്‌ക്കൊപ്പം വെള്ളപ്പൊക്കത്തിനും സാധ്യത

ബാബേറ്റ് കൊടുങ്കാറ്റിന് ശേഷം അയര്‍ലണ്ടിലേയ്ക്ക് അടുത്തതായി കിയാറൻ കൊടുങ്കാറ്റ് (Storm Ciaran) എത്തുന്നു. ഈയാഴ്ചയോടെ ഐറിഷ് ദ്വീപിലെത്തുന്ന കാറ്റ്, ശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇതെത്തുടര്‍ന്ന് വടക്കന്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളില്‍ യു.കെ കാലാവസ്ഥാനിരീക്ഷണ വകുപ്പ് ഇന്ന് മുതല്‍ ബുധനാഴ്ച വരെ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. ബാബേറ്റ് പോലെ അയര്‍ലണ്ടില്‍ ഈയാഴ്ച ശക്തമായ മഴയാണ് കിയാറനും കൊണ്ടുവരിക. നീണ്ടുനില്‍ക്കുന്ന ശക്തമായ മഴ, നദികളിലെ … Read more

ശക്തമായ മഴയും കാറ്റുമായി ഇന്നും ബബേറ്റ് എത്തും; മൂന്ന് കൗണ്ടികളിൽ മുന്നറിയിപ്പ്, കോർക്കിൽ അതീവ ജാഗ്രത

ബബേറ്റ് കൊടുങ്കാറ്റ് ഉയര്‍ത്തുന്ന ഭീഷണി തുടരുന്ന സാഹചര്യത്തില്‍, കോര്‍ക്ക്, കെറി, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പായ Met Eireann. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.7 മുതല്‍ രാവിലെ 9 മണി വരെയാണ് മുന്നറിയിപ്പ്. രാത്രി തുടങ്ങുന്ന ശക്തമായ മഴ രാവിലെയും തുടരും. ശക്തമായ മഴയും, വെള്ളപ്പൊക്കവും ഉണ്ടായേക്കാമെന്നതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും, ഡ്രൈവ് ചെയ്യുമ്പോള്‍ അതീവജാഗ്രത പാലിക്കുകയും വേണം. ബുധനാഴ്ച ബബേറ്റ് കൊടുങ്കാറ്റിനൊപ്പം വന്ന ശക്തമായ മഴ കോര്‍ക്കിലെ നിരവധി പ്രദേശങ്ങള്‍ … Read more

കോർക്കിൽ നാശം വിതച്ച് ബബേറ്റ്‌ കൊടുങ്കാറ്റ്; സഹായത്തിനെത്തി സൈന്യം

അയർലണ്ടിൽ ബുധനാഴ്ച വീശിയടിച്ച ബബേറ്റ്‌ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം കാറ്റു വീശിയതോടെ നിരവധി വീടുകളും കെട്ടിടങ്ങളും ഭാഗികമായി തകർന്നു. കോർക്കിൽ ആയിരക്കണക്കിന് വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കോർക്കിൽ വൃത്തിയാക്കൽ നടപടികൾ പുരോഗമിക്കുകയാണ്. കിഴക്കൻ കോർക്കിലെ Midleton – ൽ നെഞ്ചൊപ്പം വെള്ളമുയർന്നതോടെ ആളുകൾക്ക് ക്ലേശപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടി വന്നു. ഒരു മാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് ഇവിടെ 24 മണിക്കൂറിനിടെ പെയ്തത്. ഇവിടെ സഹായത്തിനായി സൈന്യത്തെ നിയോഗിച്ചു. … Read more