അയർലണ്ടിൽ നഴ്‌സായ യോഗീദാസ് നിര്യാതനായി

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവന്നിരുന്ന മലയാളി യോഗീദാസ് (38) നിര്യാതനായി. ഓഗസ്റ്റ് 5-നായിരുന്നു വിയോഗം.

2018-ല്‍ അയര്‍ലണ്ടിലെത്തിയ യോഗീദാസ് കഴിഞ്ഞ രണ്ടു വര്‍ഷമായി കോര്‍ക്കിലെ വില്‍ട്ടണില്‍ ആയിരുന്നു താമസം. Cork Indian Nurses Association (COINNs)-ന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം, അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ സുപരിചതനായിരുന്നു.

വിവാഹിതനായ യോഗീദാസിന് മൂന്ന് വയസ്സായ ഒരു മകളുണ്ട്.

Share this news

Leave a Reply