വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾ കൂടി ഉപയോഗിക്കരുത് എന്ന് മുന്നറിയിപ്പ്

ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിപണിയില്‍ നിന്നും രണ്ട് ഉല്‍പ്പന്നങ്ങള്‍ കൂടി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI).

Tom & Ollie Traditional Hummus-ന്റെ 150 ഗ്രാം അളവിലുള്ള ഒരു ബാച്ച് തിരിച്ചെടുക്കാനാണ് നിര്‍ദ്ദേശം. VG189 എന്ന ബാച്ച് കോഡും, 08/08/2025 എക്‌സ്പയറി ഡേറ്റും ആയിട്ടുള്ള ഈ ഉല്‍പ്പന്നം വില്‍ക്കുകയോ, വാങ്ങിയവര്‍ കഴിക്കുകയോ ചെയ്യരുതെന്ന് FSAI മുന്നറിയിപ്പ് നല്‍കി. അവ തിരികെ കടയില്‍ തന്നെ നല്‍കാവുന്നതും, പണം തിരികെ ലഭിക്കുന്നതുമാണ്.

ഇതിന് പുറമെ O’Hanlon Herbs potted coriander എന്ന ഉല്‍പ്പന്നവും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Dunnes Stores, Supervalu, Tesco, Lidl, Aldi മുതലായ സൂപ്പര്‍ മാര്‍ക്കറ്റുകളിലടക്കം ഇവ ലഭ്യമാണ്. തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം ലഭിച്ച ഈ ഉല്‍പ്പന്നങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക: https://www.fsai.ie/news-and-alerts/food-alerts/recall-of-o-hanlon-herbs-potted-coriander

അയര്‍ലണ്ടില്‍ കഴിഞ്ഞ മാസം ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ കാരണമുള്ള ലിസ്റ്റീരിയോസിസ് രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 150-ഓളം ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുത്തിരുന്നു. ലിസ്റ്റീരിയോസിസ് ബാധിച്ച് ഒരാള്‍ മരിച്ചതില്‍ അന്വേഷണം നടക്കുകയുമാണ്.

പനി, ഒക്കാനം, ഛർദി, വയറിളക്കം, തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നത്. അപൂർവ്വ സന്ദർഭങ്ങളിൽ ഈ അണുബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ ഉൾപ്പെടെയുള്ള പ്രതിരോധശേഷി കുറഞ്ഞവരിൽ ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

രോഗത്തിന്റെ ഇൻക്യുബേഷൻ കാലയളവ് ശരാശരി മൂന്ന് ആഴ്ചയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് മൂന്ന് മുതൽ 70 ദിവസം വരെ നീണ്ടേക്കാം.

Share this news

Leave a Reply