യുകെയിലെ Birmingham Airport-ൽ സ്വകാര്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിനെ തുടർന്ന് മറ്റ് 100-ഓളം സർവീസുകൾ വൈകി. ഇന്ന് പകൽ 1.40-ഓടെയാണ് ബെൽഫാസ്റ്റിലേയ്ക്ക് വരികയായിരുന്ന Beech King Air ചെറു സ്വകാര്യ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് വിമാനത്താവളത്തിൽ വച്ചു തന്നെ ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു.
ജൂലൈ 13-ന് London Southend Airport- ൽ അപകടത്തിൽ പെടുകയും, നാലു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത Beech B200 Super King Air എന്ന മോഡൽ ആണ് ഇന്നും അപകടത്തിൽ പെട്ടത്. 1981-ലാണ് ഈ വിമാനം നിർമ്മിച്ചത്.
സംഭവത്തെ തുടർന്ന് Birmingham Airport-ന്റെ പ്രവർത്തനം രാത്രി 8 മണി വരെയെങ്കിലും നിർത്തിവച്ചേക്കും. പല വിമാനങ്ങളും മറ്റ് എയർപോർട്ടുകളിലേക്ക് തിരിച്ചു വിടുകയാണ്. 93 വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.