യു.കെയിൽ കുരിശ് മാല ധരിച്ച് ജോലി ചെയ്ത നഴ്‌സിനെ പുറത്താക്കിയ സംഭവം; ആശുപത്രി നടപടി റദ്ദാക്കി എംപ്ലോയ്‌മെന്റ് ട്രൈബ്യുണൽ

ലണ്ടനിലെ ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ (NHS) ജോലി സമയത്ത് കുരിശ് മാല ധരിച്ചു എന്ന കാരണം പറഞ്ഞ് നഴ്‌സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമെന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍. 2020 ജൂണിലാണ് ഇവിടെ ജോലി ചെയ്തിരുന്ന നഴ്‌സായ മേരി ഒന്‍ഹയെ (61) പുറത്താക്കിയത്. തുടര്‍ന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയ മേരിക്ക് ഒന്നര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. ജോലിസമയത്ത് കുരിശ് മാല ധരിക്കുന്നത് ഇന്‍ഫെക്ഷന് കാരണമാകുമെന്നും, അതിനാലാണ് മാല ധരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ … Read more

ലണ്ടനിലെ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി മലയാളി

ഇംഗ്ലണ്ടിലെ പ്രമുഖ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി ലിയോസ് പോളിനെ തിരഞ്ഞെടുത്തു.സംഘടനയുടെ ചരിത്രത്തിലെ ആദ്യ മലയാളി സെക്രട്ടറിയാണ്.വാരപ്പെട്ടി സിപിഐ (എം) ന്റെ യുകെ &അയർലണ്ടിലെ ഔദ്യോഗിക സംഘടന ആയ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ്ന്റെ ഓക്സ്ഫോർഡ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ലിയോസ് പോൾ. കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ സെക്രെട്ടറി ആയിരുന്ന വാരപ്പെട്ടി മൈലൂർ പുതിയാമഠത്തിൽപി പി പോളിന്റെയുംഷൈനി പോളിന്റെയും മകനാണ് ലിയോസ്.ലിയോസ് പോൾ പത്തുവർഷത്തിലധികമായി യു കെയിൽ … Read more

ലിവർപൂൾ ഹോസ്പിറ്റലിൽ കാർ സ്ഫോടനം; 3 പേർ അറസ്റ്റിൽ

യു.കെയിലെ ലിവര്‍പൂളില്‍ കാര്‍ സ്‌ഫോടനം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. Liverpool Women’s Hospital-ല്‍ ഞായറാഴ്ച രാവിലെ 10.59-നാണ് കാറില്‍ സ്‌ഫോടനം നടന്നത്. ഭീകരാക്രമണമായി കരുതുന്ന സംഭവത്തില്‍ ഒരാള്‍ മരിക്കുകയും, മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 29, 26, 21 വീതം പ്രായമുള്ള മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായാണ് Counter Terrorism Police North West അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് മേല്‍ ഭീകരാക്രമണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ടാക്‌സിയാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഇതിലെ യാത്രക്കാരനാണ് കൊല്ലപ്പെട്ടയാള്‍. ഇദ്ദേഹത്തെപ്പറ്റിയുള്ള കൂടുതല്‍ … Read more

ബാറിൽ ക്യൂ നിന്ന യുവതിയുടെ ശരീരത്തിൽ അജ്ഞാതർ രക്തം ഇൻജക്റ്റ് ചെയ്തു; എച്ച്ഐവി, സിഫിലിസ് ബാധിച്ചില്ലെന്ന് ഉറപ്പ് വരുത്താൻ മെഡിക്കൽ ടെസ്റ്റ് നടത്തി

യു.കെയിലെ ലിവര്‍പൂളില്‍ ബാറിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് അജ്ഞാതര്‍ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തി. തുടര്‍ന്ന് കുത്തിവെപ്പിലൂടെ എച്ച്‌ഐവി, സിഫിലിസ് പോലുള്ള ലൈംഗികരോഗങ്ങളോ, ഹെപ്പറ്റൈറ്റിസ് ബിയോ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനായി ഇവര്‍ക്ക് വൈദ്യപരിശോധന നടത്തേണ്ടതായും വന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19-ന് Fleet Street-ലെ Baa Bar-ന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന 18-കാരിക്ക് പെട്ടെന്ന് ശാരീരികാസ്വസ്ഥത തോന്നുകയായിരുന്നു. തുടര്‍ന്ന് ക്യൂവില്‍ നിന്നും പുറത്തുകടന്ന ഇവര്‍ക്ക് കഠിനമായ ശാരീരിക തളര്‍ച്ചയും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ശേഷം സുഹൃത്തുമൊത്ത് വീട്ടിലേയ്ക്ക് പോയെങ്കിലും പിറ്റേ … Read more

യു.കെയിൽ ഇന്ധനമെത്തിക്കാൻ ടാങ്കർ ഡ്രൈവർമാരില്ല; ക്ഷാമം ഭയന്ന് പെട്രോൾ പമ്പുകളിൽ കാറുകളുടെ നീണ്ട നിര; ടാങ്കറുകളിൽ സൈനിക ഡ്രൈവർമാരെ ഉപയോഗിക്കാൻ സർക്കാർ

യു.കെയില്‍ ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നതിനെത്തുടര്‍ന്ന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍, പമ്പുകളില്‍ ഇന്ധനമെത്തിക്കാനായി സൈന്യത്തെ തയ്യാറാക്കി സര്‍ക്കാര്‍. രാജ്യത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനമെത്തിക്കുന്ന ടാങ്കറുകളിലെ ഡ്രൈവര്‍മാര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഇത് പമ്പുകളില്‍ ആവശ്യത്തിന് ഇന്ധനമെത്തിക്കുന്നതിന് തടസമാകുന്നു. അതേസമയം ഇന്ധനദൗര്‍ലഭ്യത മുന്നില്‍ക്കണ്ട് വാഹന ഉടമകള്‍ ധാരാളമായി പെട്രോളും ഡീസലും മറ്റും അടിക്കാനാരംഭിച്ചതോടെ രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത്തരത്തില്‍ ക്ഷാമം ഉണ്ടായേക്കുമെന്ന ഭയത്തില്‍ കാറുകളും മറ്റും പമ്പുകള്‍ക്ക് മുന്നില്‍ ഇന്ധനത്തിനായി മണിക്കൂറുകളോളം കാത്തുകിടക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ആവശ്യത്തിന് … Read more