തോക്കും, വെടിയുണ്ടകളും, പണവുമായി കാറില്‍ യാത്ര ചെയ്തയാള്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ നോര്‍ത്ത് ഡബ്ലിനിലെ M1 റോഡിലാണ് സംഭവം. ഡബ്ലിനിലെ Parnell Drive സ്വദേശിയായ ജെയിംസ് ബേറ്റ്‌സ് എന്ന 42-കാരനാണ് കൈത്തോക്കും, തിരകളും, കുറ്റകൃത്യങ്ങളില്‍ നിന്ന് സമ്പാദിച്ച് എന്ന് കരുതുന്ന 153,000 യൂറോയുമായി Dublin Crime Response team-ന്റെ പിടിയിലായത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം ലഭിച്ചില്ല. ഓഗസ്റ്റ് 14 വരെ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
തോക്ക് കൈവശം വയ്ക്കുക വഴി സംഘടിതകുറ്റകൃത്യം നടത്തുന്നവര്‍ക്ക് സഹായം ചെയ്യുകയാണ് പ്രതി ചെയ്തതെന്ന് ഗാര്‍ഡ കോടതിയില്‍ വാദിച്ചു. ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഗാര്‍ഡയുടെ വാദം അംഗീകരിച്ചാണ് കോടതി ബേറ്റ്‌സിനെ റിമാന്‍ഡ് ചെയ്തത്.