ഡബ്ലിൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ സമ്മേളനം ക്രാന്തി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് അൽസാ സ്പോർട്സ് സെന്ററിലാണ് പരിപാടി. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, ജോസ് കെ. മാണി എം.പി എന്നിവർ ഓൺലൈനായി അനുസ്മരണ യോഗത്തിൽ പങ്കുചേരും.
സാധാരണക്കാരുടെ ജീവിതത്തിന് വെളിച്ചം പകരുകയും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വി.എസിന്റെ പോരാട്ട ജീവിതത്തെ യോഗം അനുസ്മരിക്കും. അയർലണ്ടിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
എല്ലാ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്രാന്തി അയർലണ്ട് കേന്ദ്ര കമ്മിറ്റി അറിയിച്ചു.