ലിമറിക്കിൽ കാറിന് തീവച്ചു, വീട് ആക്രമിച്ചു; അന്വേഷണമാരംഭിച്ച് ഗാർഡ

ലിമറിക്കില്‍ കാറിന് തീവയ്ക്കുകയും, വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ഓടെ Castleconnell-ലെ ഒരു വീട്ടില്‍ മുഖംമൂടി ധാരികളായ നാല് പുരുഷന്മാരാണ് കോടാലി അടക്കമുള്ള ആയുധങ്ങളുമായെത്തി ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അക്രമികളില്‍ രണ്ട് പേര്‍ വീടിന് പുറത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ക്കുകയും, ഒരാള്‍ കാറിന് തീവയ്ക്കുകയും ചെയ്തു. മറ്റൊരാള്‍ വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. വീട്ടിലെ ആള്‍ക്കാര്‍ പുറത്തിറങ്ങിയപ്പോഴേയ്ക്കും അക്രമികള്‍ ഒരു കറുത്ത കാറില്‍ സ്ഥലം വിട്ടു. കാറോടിച്ചത് മറ്റൊരു പുരുഷനാണ്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും, അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply