‘സ്ത്രീധനം നൽകി വിവാഹം വേണ്ട, ഭാര്യയുടെ ചിലവുകൾ നോക്കാൻ മാത്രം ഭർത്താവ് എന്നതും വേണ്ട’: ഭാമ

വിവാഹം വേണ്ട എന്നല്ലെന്നും, സ്ത്രീധനം കൊടുത്ത് ആരും വിവാഹിതരാകേണ്ടതില്ല എന്നാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി നടി ഭാമ. ഒരു കുടുംബമുണ്ടാകുക എന്നത് പുരുഷന്റേയും, സ്ത്രീയുടെയും ആവശ്യമാണെന്നും, എന്നാല്‍ സ്ത്രീധനം നല്‍കുന്നത് എന്തിന്റെ പേരിലാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാമ ചോദിച്ചു. സ്ത്രീധനത്തിന് എതിരായ നിലപാടുകളില്‍ നേരത്തെയും ഭാമ ശ്രദ്ധ നേടിയിരുന്നു.

നിയമപരമായി സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും, സ്ത്രീധനത്തിന്റെ പേരില്‍ ഇന്നും സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നതായി ഭാമ ചൂണ്ടിക്കാട്ടി. അതുകൊണ്ട് പെണ്‍കുട്ടികള്‍ പഠിക്കുകയാണ് വേണ്ടതെന്നും, പഠിക്കാന്‍ സാധിക്കാത്തവര്‍ എന്തെങ്കിലും കൈത്തൊഴില്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ കല്യാണം കഴിക്കുക, എന്നാല്‍ അത് സ്ത്രീധനം കൊടുത്തിട്ടാകരുത്- ഭാമ വ്യക്തമാക്കി. അതുപോലെ പുരുഷന്റെ പണം ഇങ്ങോട്ടും വേണ്ടെന്നും ഭാമ പറയുന്നു.

ഒരു അജണ്ട മുന്‍നിര്‍ത്തിയാവരുത് വിവാഹം. എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാനും എന്റെ വീട്ടിലെ കാര്യങ്ങള്‍ നോക്കാനും ഒരാള്‍ എന്ന തലത്തിലേക്ക് പരിമിതപ്പെടരുത്. തിരിച്ച് എന്റെ ചെലവുകള്‍ നോക്കാന്‍ വേണ്ടി മാത്രം ഒരു ഭര്‍ത്താവ് അങ്ങനെയുമാവരുത്. അതിനൊക്കെയപ്പുറം പരിശുദ്ധമായ സ്‌നേഹമുണ്ടാവണം. ആത്മാര്‍ഥത വേണം. ഒരാള്‍ വീണു പോകുമ്പോള്‍ അയാള്‍ക്ക് താങ്ങാകാന്‍ സ്വന്തം പങ്കാളിയല്ലാതെ വേറെയാരാണ് വരിക? അടിസ്ഥാനപരമായി സ്‌നേഹമുണ്ടെങ്കില്‍ മറ്റെല്ലാം താനെ വന്നു ചേരും- ഭാമ വ്യക്തമാക്കി.

Share this news

Leave a Reply