അയര്‍ലണ്ടില്‍ ഈയാഴ്ച ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, അന്തരീക്ഷ താപനില 28 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് (ജൂലൈ 12, ചൊവ്വ) രാജ്യവ്യാപകമായി നല്ല വെയില്‍ ലഭിക്കും. താപനില പകല്‍ സമയങ്ങളില്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.
നാളെയും നല്ല വെയില്‍ തുടരുമെങ്കിലും തെക്കന്‍ പ്രദേശങ്ങളില്‍ നിന്നും ശക്തമായ മഴ എത്താന്‍ സാധ്യതയുണ്ട്. ഇടിമിന്നലും ഉണ്ടായേക്കും. 21 മുതല്‍ 25 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.
വ്യാഴാഴ്ചയും താപനില 21 മുതല്‍ 25 ഡിഗ്രി വരെ ഉയര്‍ന്നേക്കും. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച വെയിലിനൊപ്പം തന്നെ ഇടവിട്ട് മഴയും പെയ്യും. പിന്നീട് വെയില്‍ കൂടുതല്‍ ശക്തമാകും. വാരാന്ത്യത്തിലും നല്ല വെയിലുള്ള ദിനങ്ങളാണ് പ്രതീക്ഷിക്കുന്നത്. പകല്‍ സമയത്ത് 20-25 ഡിഗ്രി വരെ ചൂടും പ്രതീക്ഷിക്കാം.