ഇടിമിന്നലോടുകൂടിയ മഴയും വെള്ളപ്പൊക്കവും; അയർലണ്ടിലെ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിങ്

ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്ന ക്ലെയര്‍, കെറി, ലിമറിക് കൗണ്ടികളില്‍ യെല്ലോ തണ്ടര്‍ സ്‌റ്റോം വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഈയാഴ്ച രാജ്യത്തുടനീളം ചൂട് വര്‍ദ്ധിക്കുമെന്നും, എന്നാല്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കുമെന്നും കാലാവസ്ഥാ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.

ബുധനാഴ്ച പകല്‍ 3 മണി മുതല്‍ രാത്രി 9 മണി വരെയാണ് മുന്നറിയിപ്പ്. മേല്‍ പറഞ്ഞ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മിന്നലേറ്റുള്ള നാശനഷ്ടം, യാത്രാദുരിതം എന്നിവ ഉണ്ടാകാമെന്നും അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply