അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു; ഫസ്റ്റ് ടൈം ബയർമാർക്ക് ആശ്വാസം

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞ് 2023 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. 2024 ജൂൺ മാസത്തിൽ 4.11% ആയിരുന്ന മോർട്ട്ഗേജ് നിരക്ക് നിലവിൽ 3.60% ആയാണ് കുറഞ്ഞിരിക്കുന്നത് എന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

അതേസമയം യൂറോസോൺ ആവറേജ് ആയ 3.29 ശതമാനത്തേക്കാൾ അയർലണ്ടിലെ മോർട്ട്ഗേജ് റേറ്റ് ഉയർന്നു തന്നെ നിൽക്കുകയാണ്. യൂറോസോണിൽ മോർട്ട്ഗേജ് നിരക്ക് ഏറ്റവും കുറവുള്ള രാജ്യം മാൾട്ട ആണ്- 1.72%. 4.15% ഉള്ള ലാത്വിയ ആണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ.

രാജ്യത്ത് മോർട്ട്ഗേജ് നിരക്കിൽ വന്ന കുറവ് ഫസ്റ്റ് ടൈം ബയർമാർക്ക് ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറഞ്ഞു. ഈ വർഷം അവസാനത്തോടെ European Central Bank (ECB) വീണ്ടും പലിശനിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും, ഇത് മോർട്ട്ഗേജ് പലിശ നിരക്ക് വീണ്ടും കുറയാൻ കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം അയർലണ്ടിലെ തന്നെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ നൽകിവരുന്ന മോർട്ടഗേജുകളിൽ 3.18% മുതൽ 4.70% വരെ പലിശനിരക്ക് വ്യത്യാസം ഉണ്ട്.

Share this news

Leave a Reply