മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ AMMA-യുടെ തലപ്പത്തേയ്ക്ക് സ്ത്രീകള്‍ വന്നത് നല്ല കാര്യമാണെന്നും, എന്നാല്‍ സ്ത്രീകള്‍ തലപ്പത്ത് വന്നു എന്നത് കൊണ്ടുമാത്രം സംഘടന സ്ത്രീപക്ഷമാകില്ലെന്നും ഡോ. സൗമ്യ സരിന്‍. ഫേസ്ബുക്കിലൂടെയാണ് സൗമ്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ ശ്വേതാ മേനോന്‍ വിജയിച്ചതോടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കുക്കു പരമേശ്വരനും വിജയിച്ചു. അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറിയായി നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഡോ. സൗമ്യയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
സ്ത്രീകൾ എല്ലാവരും സ്ത്രീപക്ഷമാണോ?
അല്ല!പുരുഷന്മാർ എല്ലാവരും സ്ത്രീ വിരുദ്ധരാണോ?അല്ലേ അല്ല!സ്ത്രീകളിൽ സ്ത്രീവിരുദ്ധർ ഇല്ലേ?ഉണ്ടല്ലോ!പുരുഷന്മാരിൽ സ്ത്രീപക്ഷക്കാരില്ലേ?ധാരാളം!അപ്പോൾ സ്ത്രീകൾ ഒരു സംഘടനയുടെ തലപ്പത്തു വന്നത് കൊണ്ട് മാത്രം ആ സംഘടന സ്ത്രീപക്ഷമാകുമോ? സ്ത്രീകൾക്ക് കൂടുതൽ പരിഗണനയും സുരക്ഷിതത്വവും കിട്ടുമോ?തോന്നുന്നില്ല!അപ്പോൾ എന്താണ് കാര്യം?തലപ്പത്തു ഇരിക്കുന്നത് ആണോ പെണ്ണോ എന്നതല്ല കാര്യം!ഇരിക്കുന്നവരുടെ തലയിൽ എന്താണ് എന്നതിൽ ആണ് കാര്യം!അവർ നീതിമാൻമാർ ആണെങ്കിൽ ഏതു സംഘടനയും നല്ലതാകും!അല്ലെങ്കിൽ, പഴയതിന്റെ മുഖം മാറി എന്ന് മാത്രം! തലച്ചോർ അത് തന്നെ!അതുകൊണ്ട് അമിത ആവേശം വേണ്ട,കാത്തിരുന്നു കാണാം!