കേരളത്തില്‍ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള സുവിശേഷയോഗം ഓഗസ്റ്റ് 19-ന് ആരംഭിക്കുന്നു. ഓഗസ്റ്റ് 19 മുതല്‍ 24 വരെ അയര്‍ലന്‍റിന്‍റെ വിവിധ സ്ഥലങ്ങളില്‍ യോഗങ്ങൾ നടക്കുന്നതാണ്.
ഓഗസ്റ്റ് 19-ന് ഗോള്‍വേയിലും, 20-ന് കാവനിലും, 21-നു വെക്സ്ഫോര്‍ഡിലും, 23-നു കോര്‍ക്കിലും, 24-ന് ഡബ്ലിനിലും സുവിശേഷയോഗം നടക്കും. എല്ലാ യോഗങ്ങളിലും റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. വി. സി. മാത്യൂസ് തിരുവചനസന്ദേശം നല്‍കുന്നതാണ്.
കാല്‍വറിയില്‍ കര്‍ത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ക്കായി മരിച്ച് ഉയര്‍ത്തെഴുന്നേറ്റതു മൂലമാണ് ക്രൈസ്തവ മാര്‍ഗ്ഗം ഉളവായത്. ദൈവിക സമാധാനവും നിത്യജീവനുമാണ് ഈ മാര്‍ഗ്ഗത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം. സഭയോ സമുദായമോ മാറാതെ ക്രിസ്തു തരുന്ന ദൈവിക സ്നേഹവും ഹൃദയവിശുദ്ധിയും പ്രാപിച്ചു സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശികളായിത്തീരാമെന്ന നിര്‍മ്മല സുവിശേഷമാണ് ഈ കൂട്ടായ്മ പഠിപ്പിക്കുന്നത്.
യേശുക്രിസ്തുവിന്‍റെ നിര്‍മ്മലസുവിശേഷം കേള്‍ക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.