ഇടിമിന്നലോടു കൂടിയ ശക്തമായ മഴ: അയർലണ്ടിലെ 3 കൗണ്ടികളിൽ യെല്ലോ വാണിങ്

ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്ന കോർക്ക്, കെറി, ലിമറിക്ക് എന്നീ കൗണ്ടികളിൽ യെല്ലോ തണ്ടർ സ്റ്റോം വാണിങ് നൽകി കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് മുന്നറിയിപ്പ്.

ഈ കൗണ്ടികളിൽ മഴയെ തുടർന്ന് പ്രാദേശികമായ വെള്ളപ്പൊക്കം, വൈദ്യുതി വിതരണം നിലയ്ക്കൽ എന്നിവ ഉണ്ടാകാം. ഇടിമിന്നലിനെ തുടർന്നുള്ള നാശനഷ്ടങ്ങളും സംഭവിക്കാം. യാത്ര ചെയ്യുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കുക.

Share this news

Leave a Reply