ഡബ്ലിൻ സിറ്റി സെന്ററിൽ വൻ തീപിടിത്തം

ഡബ്ലിൻ സിറ്റി സെന്ററിലെ George’s Dock-ൽ വൻ തീപിടിത്തം. പാലത്തിനു അടിയിൽ നിന്നാണ് തീ പടർന്നത് എന്നാണ് നിഗമനം. സമീപത്തെ River Liffey-യിൽ നിന്നും വെള്ളമെടുത്താണ് ഡബ്ലിൻ ഫയർ ബ്രിഗേഡ് തീയണച്ചത്.

തീ അണയ്ക്കാൻ Gas Networks Ireland സംഘവും സഹായത്തിന് എത്തിയിരുന്നു. ഗ്യാസ് ലീക്ക് ആണോ തീപിടിത്തതിന് കാരണം എന്ന് വ്യക്തമല്ലെങ്കിലും, നീലയും പച്ചയും നിറത്തിലുള്ള ജ്വാലകൾ കാണപ്പെട്ടിരുന്നു.

സംഭവത്തെ തുടർന്ന് 2,000-ഓളം കെട്ടിടങ്ങളിൽ വൈദ്യുതി വിതരണം നിലയ്ക്കുകയും, ലുവാസ് സർവീസുകൾ തടസപ്പെടുകയും ചെയ്തു. വലിയ രീതിയിൽ ട്രാഫിക് ബ്ലോക്കും സൃഷ്ടിക്കപ്പെട്ടു.

Share this news

Leave a Reply