അയര്‍ലണ്ടില്‍ ജൂണ്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ വീടുകള്‍ക്ക് 7.8% വില വര്‍ദ്ധിച്ചു. മെയ് വരെയുള്ള 12 മാസങ്ങള്‍ക്കിടെയും സമാനമായ വില വര്‍ദ്ധനയാണ് രാജ്യത്ത് വീടുകള്‍ക്കുണ്ടായതെന്ന് Residential Property Price Index (RPPI) റിപ്പോര്‍ട്ട് പറയുന്നു.
ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഡബ്ലിന്‍ പ്രദേശത്ത് വീടുകള്‍ക്ക് 6.6% വില ഉയര്‍ന്നപ്പോള്‍ ഡബ്ലിന് പുറത്ത് ഇത് 8.8% ആണ്. ജൂണ്‍ മാസത്തില്‍ രാജ്യത്തെ വീടുകളുടെ ശരാശരി വില 370,000 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ വിലയ്ക്ക് വീടുകള്‍ വിറ്റുപോകുന്ന പ്രദേശം Dun Laoghaire-Rathdown ആണ്. ശരാശരി 675,000 യൂറോ ആണ് ഇവിടെ വീടിന് വില. മറുവശത്ത് ശരാശരി 190,000 യൂറോ വിലയുള്ള Leitrim-ലാണ് ഭവനവില ഏറ്റവും കുറവ്.
2025 ജൂണില്‍ രാജ്യത്ത് ആകെ 4,029 വീടുകളുടെ വില്‍പ്പന നടന്നുവെന്നും, ഇതില്‍ 1,531 എണ്ണം ഫസ്റ്റ് ടൈം ബയര്‍മാരാണെന്നുമാണ് റവന്യൂ വകുപ്പിന്റെ കണക്ക്.