അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായി 10 വയസുകാരനായ അഭിഷേക് ജിനോ. 2025 സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ പിയാനോ കോംപറ്റീഷനില്‍ കാറ്റഗറി സി-യില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ന്യൂകാസില്‍ വെസ്റ്റില്‍ താമസിക്കുന്ന അഭിഷേക്.
Limerick School of Music-ല്‍ Stuart O’Sullivan-ന് കീഴില്‍ പിയാനോ അഭ്യസിക്കുന്ന അഭിഷേക്, അന്താരാഷ്ട്ര ജൂറി അംഗങ്ങളെ അമ്പരപ്പിച്ചുകൊണ്ടുള്ള പ്രകടനമാണ് മത്സരത്തിലുടനീളം നടത്തിയത്.
നേരത്തെയും അയര്‍ലണ്ടിലെ വിവിധ ദേശീയതല മത്സരങ്ങളില്‍ വിജയകിരീടം ചൂടിയിട്ടുണ്ട് അഭിഷേക്. ഈ വര്‍ഷത്തെ ETB All Stars Talent Award-ഉം അഭിഷേകിനായിരുന്നു.