ലിമറിക്കിൽ പുരുഷന് നേരെ വെടിവെപ്പ്, കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം

കൗണ്ടി ലിമറിക്കില്‍ പുരുഷന് നേരെ വെടിവെച്ച്, കാറിടിപ്പിച്ച് അപകടപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെ Rathkeale – Askeaton road-ലെ Kilcoole-ലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റയാളെ University Hospital Limerick-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിന് ഇരയായ ആളുടെ നെഞ്ചിലും, അരയിലും വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ദൃക്‌സാക്ഷികളില്‍ നിന്നും തെളിവുകള്‍ തേടാനാരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21 വ്യാഴാഴ്ച വൈകിട്ട് 6.15 മുതല്‍ 7.30 വരെ Kilcoole, greater Rathkeale പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംഭവത്തിന് സാക്ഷികളായിട്ടുണ്ടെങ്കിലോ, ആരുടെയെങ്കിലും കൈയില്‍ സംഭവത്തിന്റെ സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലോ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Newcastle West Garda Station – 069 20650
Garda Confidential Line – 1800 666 111

Share this news

Leave a Reply