ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടന്ന ആക്രമണത്തില്‍ ഇംഗ്ലീഷുകാരനായ വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ഓടെ Temple Bar Square പ്രദേശത്ത് വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം Beaumont Hospital-ല്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തൊട്ടടുത്ത് ഗാര്‍ഡ സ്റ്റേഷനുകളിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥന:
Pearse Street Garda Station – (01) 6669000
Garda Confidential Line – 1800 666 111