ഗാർഡയുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ 51-കാരൻ മരിച്ച സംഭവം: ഒരു ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഡബ്ലിനില്‍ ഗാര്‍ഡയുമായുള്ള സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ 51-കാരന്‍ മരിച്ച സംഭവത്തില്‍ ഒരു ഗാര്‍ഡ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 4.15-ഓടെയാണ് O’Connell Street-ല്‍ വച്ച് ഗാര്‍ഡയുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയില്‍ കഴിയവെ ഇദ്ദേഹം മരിച്ചതിനെത്തുടര്‍ന്ന് സംഭവത്തില്‍ ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ സ്വതന്ത്രമായി ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിരുന്നു.

തുടര്‍ന്ന് ഒരു ഗാര്‍ഡ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി ഗാര്‍ഡ വക്താവ് അറിയിച്ചു.

സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ താനുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. സംഭവം നടക്കുന്ന സമയം പ്രദേശത്തുകൂടെ കടന്നുപോയവരോ, സംഭവത്തിന്റെ സിസിടിവി, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ എന്നിവ കൈവശമുള്ളവരോ 0818 600 800 എന്ന നമ്പറിലോ, info@fiosru.ie എന്ന ഇമെയിലിലോ ഓംബുഡ്‌സ്മാനെ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണം.

ഗാര്‍ഡ ഇടപെട്ടുള്ള ഏതെങ്കിലും സംഭവത്തില്‍ ആര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേല്‍ക്കുകയോ, മരണം സംഭവിക്കുകയോ ചെയ്താല്‍ ഗാര്‍ഡ അത് ഓംബുഡ്‌സ്മാനെ അറിയിക്കണമെന്നാണ് അയര്‍ലണ്ടിലെ നിയമം.

Share this news

Leave a Reply