ഡബ്ലിനിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 1.1 മില്യന്റെ മയക്കുമരുന്നുകൾ

ഡബ്ലിനിൽ വൻ മയക്കുമരുന്ന് വേട്ട. വെള്ളിയാഴ്ച്ചയാണ് ഡബ്ലിനിലെ താലയിൽ നിന്നും 1.1 മില്യൺ യൂറോ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകൾ പിടികൂടിയത്. സംഭവത്തിൽ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് കടത്ത് ശൃംഖലകളെ ലക്ഷ്യമിട്ടുള്ള Operation Tara-യുടെ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി, ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയിലെ ഉദ്യോഗസ്ഥർ, ഉച്ചയ്ക്ക് 12 മണിയോടെ ഒരു വാഹനം തടയുകയും പരിശോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് അടുത്തുള്ള താമസസ്ഥലത്തും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

പരിശോധനയിൽ 57 കിലോഗ്രാം കഞ്ചാവും, ഹെറോയിൻ, ആംഫെറ്റാമൈൻ എന്നിവയും പിടിച്ചെടുത്തു.

അന്വേഷണം തുടരുകയാണെന്ന് ഗാർഡ പ്രസ്താവനയിൽ പറഞ്ഞു.

Share this news

Leave a Reply