ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷനു തുടക്കമായി

ബെൽഫാസ്റ്റ്‌: സെൻ്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. 2025 ഓഗസ്റ്റ് 22,23,24 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആണ് കൺവെൻഷൻ നടക്കുന്നത്.
ഫാ. പോൾ പള്ളിച്ചാംകുടിയിലിൻ്റെ നേതൃത്വത്തിലുള്ള യു.കെ ഡിവൈൻ റിട്രീറ്റ് സെൻ്റർ അംഗങ്ങളാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. കുട്ടികൾക്ക് പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്.

കുടുംബധ്യാനം റോസറ്റ സെൻ്റ് ബെർനാടേറ്റ് ചർച്ചിലും (Rosetta St. Bernadette Church, BT6 OLS), കുട്ടികൾക്കും (age 6,7,8) യുവജനങ്ങൾക്കും (Age 9 മുതൽ) ധ്യാനം പാരീഷ് സെൻ്ററിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണിക്കും, ഞായറാഴ്ച 12.30 pm നും ധ്യാനം ആരംഭിക്കും. ധ്യാനദിവസങ്ങളിൽ (വെള്ളി, ശനി) കുമ്പസാരിക്കാൻ സൗകര്യം ഒരുക്കിയിട്ടൂണ്ട്. ലഘുഭക്ഷണം ഉണ്ടായിരിക്കും. ചർച്ച് ഗ്രൗണ്ടിലെ വാഹന പാർക്കിങ്ങ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
18 വയസിനു താഴെയുള്ള കുട്ടികളുടെ പേരെൻ്റ്സ് കൺസെൽട്ട് ഫോം നൽകേണ്ടതാണ്. ഏവരേയും ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply