ഇമ്മാനുവൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾ നാവനിൽ ആരംഭിച്ചു

അയർലണ്ട്: ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾ ആഗസ്റ്റ് 24 മുതൽ അയർലണ്ടിലെ നാവനിൽ ആരംഭിച്ചു. വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഹാൾ നാവനിലെ ക്ലാർമൗണ്ടിൽ (C15 TX9T) നടന്ന പ്രാരംഭ യോഗം ഏ ജി മലബാർ ഡിസ്ട്രിക് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്‌റ്റർ മത്തായി പൊന്നൂസ് ഉദ്ഘാടനം ചെയ്തു. ഐ ജി എം ചർച്ച് പ്രസിഡന്റ് പാസ്‌റ്റർ ബിനിൽ എ. ഫിലിപ്പ് നേതൃത്വം നൽകിയ യോഗത്തിൽ, പാസ്‌റ്റർ പ്രെയ്‌സ് സൈമൺ ആയിരുന്നു ശുശ്രൂഷകൻ.

മിഷന്റെ ഭാഗമായി എല്ലാ ആഴ്ചയും ബൈബിൾ സ്റ്റഡി, കോട്ടേജ് മീറ്റിംഗ്, ഉപവാസ പ്രാർത്ഥന, സഭായോഗം എന്നിവ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Share this news

Leave a Reply