കൗണ്ടി ലിമറിക്കില്‍ വെള്ളിയാഴ്ച വൈകിട്ടും, ശനിയാഴ്ച രാവിലെയുമായി വീട്ടില്‍ കയറി കൊള്ള നടത്താന്‍ ശ്രമം. സംഭവങ്ങളില്‍ വീടിനും, ഒരു കാരവനും നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
Ballynanty-യിലെ Shanabooley Road-ലുള്ള ഒരു വീട്ടിലാണ് ആദ്യ സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി 11.55-ഓടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ സംഘം, വീടിന് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി. ശേഷം രണ്ട് കാറുകളിലായി ഇവിടെ നിന്നും രക്ഷപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെ 1 മണിയോടെ Dublin Road-ലാണ് രണ്ടാമത്തെ സംഭവം. ഇവിടെ ഒരു കാരവാനാണ് നശിപ്പിക്കപ്പെട്ടത്. ഇരു സംഭവങ്ങളിലും ആർക്കും പരിക്കില്ല.
സംഭവങ്ങളില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ സാക്ഷികളും, വീഡിയോ/ഫോട്ടോ തെളിവുകള്‍ കൈവശമുള്ളവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 22 വെള്ളിയാഴ്ച വൈകിട്ട് 11.30 മുതല്‍ 23-ന് പുലര്‍ച്ചെ 1.30 വരെ ലിമറിക്കിലെ Ballynanty, Groody പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ച ആരുടെയെങ്കിലും കൈയില്‍ കാറിന്റെ ഡാഷ് ക്യാമറയിലോ മറ്റോ സംശയകരമായ എന്തെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍, അത് ഗാര്‍ഡയ്ക്ക് കൈമാറണം.
സംശയകരമായ മറ്റെന്തെങ്കിലും കണ്ടിട്ടുള്ളവരും ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Henry Street Garda Station – 061-212400
Garda Confidential Line – 1800 666 111