കൗണ്ടി ക്ലെയറിലെ ഗ്യാരേജില്‍ നിന്നും ആറ് കാറുകള്‍ മോഷണം പോയി. ഓഗസ്റ്റ് 22 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. Ennis-ന് സമീപം Darragh-യിലെ സ്ഥാപനത്തില്‍ നിന്നുമാണ് കാറുകള്‍ മോഷണം പോയത്. ഇവയില്‍ ഒന്ന് പിന്നീട് ഗാര്‍ഡ കണ്ടെത്തി. ബാക്കി കാറുകളുടെ വിവരങ്ങള്‍ ചുവടെ:
2014 blue Audi S3 Saloon
2017 navy Mercedes CLA180
2015 black Volkswagen Golf
2014 white Volkswagen Golf
2018 white Toyota CHR
മേല്‍ പറഞ്ഞ കാറുകളുമായി സാമ്യമുള്ളവ എവിടെയെങ്കിലും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായോ, നിര്‍ത്തിയിട്ടിരിക്കുന്നതായോ കാണുന്നവരോ, പ്രദേശത്ത് നിന്നുള്ള സിസിടിവി, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഏതെങ്കിലും സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Ennis Garda Station – 065 6848100
Garda Confidential Line – 1800 666 111