അയര്‍ലണ്ടില്‍ വേനല്‍ക്കാലം അവസാനത്തോട് അടുക്കുന്നുവെന്നും, വരും ദിവസങ്ങളില്‍ രാജ്യത്ത് തണുപ്പേറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒപ്പം ഇടവിട്ടുള്ള മഴയും, വെയിലും ഉണ്ടാകുകയും ചെയ്യും.
ഇന്ന് (ഓഗസ്റ്റ് 26, ചൊവ്വ) പൊതുവെ തെളിഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. മുന്‍ദിവസങ്ങളെക്കള്‍ അല്‍പ്പം തണുപ്പ് കൂടുമെന്നും, പകല്‍ സമയത്തെ താപനില 16 മുതല്‍ 20 ഡിഗ്രി വരെ ഉയരുമെന്നുമാണ് പ്രതീക്ഷ. വൈകുന്നേരത്തോടെ ചെറിയ മഴ പെയ്‌തേക്കും. രാത്രിയില്‍ താപനില 13 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയും താഴും.
ബുധനാഴ്ച വെയിലും മഴയും കലര്‍ന്നകാലാവസ്ഥയായിരിക്കും. ചിലയിടങ്ങളില്‍ മഴ ശക്തമാകുകയും ചെയ്യും. 16-19 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. രാത്രിയില്‍ 13 മുതല്‍ 10 ഡിഗ്രി വരെയാകും താഴ്ന്ന താപനില.
വ്യാഴാഴ്ച രാജ്യത്ത് വീണ്ടും ചൂട് കുറയും. പകല്‍ സമയങ്ങളില്‍ പരമാവധി 15-18 ഡിഗ്രി വരെയാണ് ചൂട് പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറ്, വടക്ക് പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച പകല്‍ താപനില പരമാവധി 16-17 ഡിഗ്രി വരെയാണ് പ്രതീക്ഷിക്കുന്നതെന്നും, ചാറ്റല്‍ മഴ പെയ്‌തേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. Ulster പ്രദേശത്തെയാണ് മഴ കാര്യമായി ബാധിക്കുക.
വാരാന്ത്യത്തിലും മഴയും, വെയിലും ഇടകലര്‍ന്ന കാലാവസ്ഥ തുടരും.