അതിശക്തമായ മഴയെ തുടർന്ന് Clare, Donegal, Galway, Leitrim, Mayo, Sligo എന്നീ കൗണ്ടികളിൽ യെല്ലോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്. ഇന്നലെ (ഓഗസ്റ്റ് 27, ബുധൻ ) വൈകിട്ട് 6 മണിക്ക് നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് വൈകിട്ട് 6 മണി വരെ തുടരും.
നീണ്ടുനിൽക്കുന്ന മഴയ്ക്കൊപ്പം ഒറ്റപ്പെട്ട ഇടിമിന്നലും, അതിശക്തമായ കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രാദേശികമായ വെള്ളപ്പൊക്കം, റോഡിൽ കാഴ്ച മറയൽ, യാത്രാ ദുരിതം എന്നിവയും പ്രതീക്ഷിക്കാം.