ഡബ്ലിനിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം; വാതിലുകളും, ജനലുകളും അടച്ചിടുക

ഡബ്ലിന്‍ Balbriggan-ലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം. പ്രദേശത്താകെ പുക പടര്‍ന്നതിനെ തുടര്‍ന്ന് വീടുകളുടെ വാതിലുകളും, ജനലുകളും അടച്ചിടാന്‍ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് നിര്‍ദ്ദേശം നല്‍കി.

ഇന്ന് പുലര്‍ച്ചെ 6.30-ഓടെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് നിരവധി ഫയര്‍ എഞ്ചിനുകള്‍ എത്തി തീ കെടുത്താന്‍ ശ്രമമാരംഭിച്ചത്. തീ നിന്ത്രണവിധേയമാക്കിയെന്നും, നിലവില്‍ ഒരു ഫയര്‍ എഞ്ചിന്‍ മാത്രമാണ് പ്രദേശത്ത് സ്ഥിതി ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply