ഡബ്ലിനിൽ ഇംഗ്ലീഷ് ടൂറിസ്റ്റിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

ഡബ്ലിനിലെ ടെംപിൾ ബാർ സ്‌ക്വയറിൽ വച്ച് ഇംഗ്ലീഷ് ടൂറിസ്റ്റിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ഓഗസ്റ്റ് 21 വ്യാഴാഴ്ച പുലർച്ചെ ആണ് 40-ലേറെ പ്രായമുള്ള ടൂറിസ്റ്റിനു നേരെ നേരെ ആക്രമണം നടന്നത്. ഇദ്ദേഹം ഗുരുതര പരിക്കുകളോടെ ബ്യൂമണ്ട് ഹോസ്പിറ്റലിൽ ചികത്സയിലാണ്. ഇദ്ദേഹത്തിന് ശാസ്ത്രക്രിയ വേണ്ടി വന്നതായും ഗാർഡ അറിയിച്ചു.

സംഭവത്തിൽ 20-ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

Share this news

Leave a Reply