വർണം – കവിത (ദയാനന്ദ് കെ.വി)

ഇതൊരു മറവിയാണ്
ഒരു കറുത്ത ചക്കക്കുരുവും
ഒരു വെളുത്ത ചക്കക്കുരുവും
ഒരേ കീഴ്ശ്വാസത്തിന്റെ
ലയതന്ത്രികളിലെ സുഗന്ധ വ്യഞ്ജനങ്ങൾ

പുഴുത്ത കഞ്ഞിവെള്ളം
നടുവളയാതെ
നക്കി തിന്നുന്ന കറുത്തവൻ

കറുത്ത ഓട്ടകാലണ
നെഞ്ചോടുരുമ്മി വാടകലമ്മായീടെ
അടിപാവാടയ്ക്കുള്ളിൽ തിരുമ്മി
പുഴുത്ത കഞ്ഞിവെള്ളം
പ്ലാവിന്റെ ചോട്ടിലേക്ക് നീട്ടിയൊഴിച്ചു

ഇരുട്ടിൽ നിഴലുകൾ പിന്തിരിഞ്ഞു നിന്നു
ചങ്ങലകൾ സ്വയം ഇഴപിരിഞ്ഞു
ഭ്രാന്തിന്റെ പുറംത്തോടുപൊട്ടി
എട്ടടിപാടകലെയുള്ള കറുത്ത കുരു
അമ്മായീടെ അടുക്കളയിലും എത്തി .

കൂമന്മാരുടെ കാലത്തും
കറുത്തതും വെളുത്തതുമായ
എത്ര ചക്കക്കുരു കഴിച്ചു .

സുന്ദരിയായ പെണ്ണിന് കാൽ
ഒരു കറുത്ത ദണ്ഡിൽ കെട്ടിയിട്ടു .

വീണ്ടും പുറംതോടഞ്ഞു
മുഴു ഭ്രാന്തിന്റെ കൂമൻ
ഇരുട്ടിലെ കറുത്ത നിഴലിനെ നോക്കി മുരണ്ടു .

Share this news

Leave a Reply