ബ്രേയിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; പരിക്കുകളോടെ ആശുപത്രിയിൽ

കൗണ്ടി വിക്ക്‌ലോയിലെ ബ്രേയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പുലര്‍ച്ചെ 1.25-ഓടെയാണ് Dublin Road-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം St Vincent’s Hospital-ല്‍ ചികിത്സയിലാണ്.

അതേസമയം സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ഞായറാഴ്ച പുലര്‍ച്ചെ ബ്രേ പ്രദേശത്തു കൂടി സഞ്ചരിച്ച ആരുടെയെങ്കിലും കാറിന്റെ ഡാഷ് ക്യാമറയില്‍ അക്രമ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലോ, അക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കിലോ അവര്‍ ഏതെങ്കിലും സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു:
Bray Garda Station – (01) 666 5300
Garda Confidential Line – 1800 666 111

Share this news

Leave a Reply