ഐ പി സി അയർലൻഡ് & ഇയു റീജിയന്റെ മൂന്നാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 മുതൽ 7 വരെ ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
5-ന് വൈകിട്ട് 5.30-ന് ഐപിസി അയർലൻഡ് & ഇയു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം മൂന്നാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. കൂടാതെ പാസ്റ്റർ കെ കോശി (ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ് ) പാസ്റ്റർ ബാബു ജോൺ (USA) വിവിധ സെഷനുകളിൽ ദൈവ വചനം സംസാരിക്കും.
6-ന് രാവിലെ 9.30 മുതൽ 1.00 വരെ പൊതുയോഗവും ഉച്ചയ്ക്കുശേഷം PYPA, സോദരി സമാജം, സൺഡേ സ്കൂൾ എന്നിവയുടെ വാർഷിക സമ്മേളനം നടക്കും.
വൈകുന്നേരം 5:30 മുതൽ 8:30 മണി വരെ പൊതുയോഗവും നടത്തപ്പെടുന്നതാണ്. ഞായറാഴ്ച രാവിലെ 9 :30 മുതൽ 1 :30 വരെ നടത്തപ്പെടുന്ന സംയുക്ത ആരാധനയോടുകൂടി ഈ വർഷത്തെ ആത്മീയ സംഗമത്തിന് സമാപനം കുറിക്കുന്നു.
ഐ പി സി അയർലൻഡ് & ഇയു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു ട്രെഷറർ ബ്രദർ രാജൻ ലൂക്കോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
റീജിയൻ കൊയർ ഗാനശുശ്രൂഷകൾ നിർവഹിക്കും.