ശനിയാഴ്ച രാത്രി നടന്ന ലോട്ടോ പ്ലസ് റാഫിള്‍ നറുക്കെടുപ്പില്‍ ലിമറിക്കില്‍ നിന്നെടുത്ത ടിക്കറ്റിന് ഒരു മില്യണ്‍ യൂറോ സമ്മാനം. ശനിയാഴ്ച കൗണ്ടി ലിമറിക്കിലെ Cappamore-ലുള്ള Moore Street-ലെ Centra-യില്‍ നിന്നും 3184 എന്ന നമ്പറില്‍ എടുത്ത ടിക്കറ്റിനാണ് വമ്പന്‍ തുക സമ്മാനം ലഭിച്ചത്.
സാധാരണയായി 60 മുതല്‍ 120 വരെ പേര്‍ക്ക് 500 യൂറോ വീതമാണ് ലോട്ടോ പ്ലസ് റാഫിള്‍ വഴി സമ്മാനമായി ലഭിക്കാറുള്ളത്. എന്നാല്‍ ശനിയാഴ്ചത്തെ നറുക്കെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. സമ്മാനം ലഭിച്ച എല്ലാ ടിക്കറ്റുകളുടെയും നമ്പറുകള്‍ മാത്രമായി പ്രത്യേകം നറുക്കെടുപ്പ് നടത്തി, അതിലെ വിജയിക്ക് 1,000,000 യൂറോ അധികമായി നല്‍കുന്ന തരത്തിലായിരുന്നു ഇത്. ഇതോടെ ആ വിജയിക്ക് 1,000,500 ആണ് ഇന്നലെ രാത്രി ലഭിച്ചത്.
ആകെ 81 വിജയികളാണ് ഇന്നലെത്തെ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹരായി ഉണ്ടായിരുന്നത്. ഇതിലൊരാള്‍ക്കാണ് സ്‌പെഷ്യല്‍ നറുക്കെടുപ്പിലൂടെ വമ്പന്‍ തുക സമ്മാനമായി ലഭിച്ചത്.