അയര്‍ലണ്ട് മലയാളിയായ ജിബു പുന്നൂസ് (49) കോട്ടയത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വാകത്താനം സ്വദേശിയായ ജിബുവിനെ, അണ്ണാന്‍കുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏകദേശം ഒരു മാസമായി ജിബു ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു എന്നാണ് വിവരം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫ്‌ളാറ്റിന് പുറത്ത് ജിബുവിനെ കാണാതിരുന്നതോടെ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഡബ്ലിന്‍ താലയിലായിരുന്നു ജിബുവും കുടുംബവും താമസിച്ചുവന്നിരുന്നത്. ഭാര്യ: സന്ധ്യ. മക്കള്‍: സാറ, ജുവാന്‍.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടക്കും.