കൗണ്ടി കില്‍ഡെയറില്‍ ആണ്‍കുട്ടിക്ക് നേരെ ആക്രമണം. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ Newbridge’s Main Street-ല്‍ വച്ചാണ് സംഭവം. പരിക്കേറ്റ കുട്ടിയെ Naas General Hospital-ല്‍ എത്തിച്ച് ചികിത്സ നല്‍കി.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ഏതെങ്കിലും ദൃക്‌സാക്ഷികളുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു. സംഭവസമയം ഇതുവഴി കടന്നുപോയ ഏതെങ്കിലും വാഹനങ്ങളുടെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയെ ബന്ധപ്പെടാം:
Newbridge Garda Station – (045) 440180
Garda Confidential Line – 1800 666 111