അയർലണ്ട് മലയാളി ജോസ് ചാക്കോയുടെ മാതാവ് അന്നമ്മ ചാക്കോ നിര്യാതയായി

കല്ലറ പ്ലാംപറമ്പിൽ പരേതനായ  ചാക്കോ ഉണ്ണിറ്റയുടെ   ഭാര്യ അന്നമ്മ ചാക്കോ (93) അന്തരിച്ചു. അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോയുടെ (സ്വോർഡ്സ്)  മാതാവാണ്.  സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കല്ലറ  സെൻ്റ് തോമസ് ക്നായ കത്തോലിക്ക പള്ളിയിൽ.

മേമുറി ആശാരിപ്പറമ്പിൽ  കുടുബാംഗമാണ്.

മറ്റ്  മക്കൾ: എബ്രാഹാം ചാക്കോ (സ്കോട്ട്ലൻഡ്), സിസ്റ്റർ ഡെയ്‌സി (അസം), മേഴ്സി ഷാജൻ (മള്ളൂശേരി),  ഫാ.  ഫിലിപ്പ് പ്ലാംപറമ്പിൽ (ജർമനി), ഫാ. മൈക്കിൾ (ബെംഗളൂരു).

മരുമക്കൾ: സൂജ എബ്രഹാം കോട്ടായിൽ (പെരുന്തുരുത്ത്), ഷാജൻ ലുക്കോസ് കുറുപ്പൻതറപറമ്പിൽ (മുള്ളൂശ്ശേരി), സോളി ജോസ്  മറ്റത്തിൽ പുന്നത്തുറ (സ്വോർഡ്സ് – അയർലണ്ട്)

Share this news

Leave a Reply