യുകെയിൽ സിഖ് യുവതിയെ ബലാത്സംഗം ചെയ്തു, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനും ആക്രോശം

യുകെയില്‍ സിഖ് യുവതിയെ ബലാത്സംഗം ചെയ്യുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരായ രണ്ട് പുരുഷന്മാര്‍ ചേര്‍ന്നാണ് ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്ത് വച്ച് ചൊവ്വാഴ്ച പകല്‍ 8.30-ഓടെ യുവതിയെ ആക്രമിച്ചത്.

സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാനും പ്രതികള്‍ യുവതിക്ക് നേരെ ആക്രോശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ്. പ്രതികളായ ഇരുവരും വെളുത്ത വര്‍ഗ്ഗക്കാരാണെന്നാണ് വിവരം.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുകെയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവവും. പ്രത്യേകിച്ച് സിഖുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. യുവതിക്ക് നേരെയുണ്ടായ ആക്രമണത്തെ ലേബര്‍ പാര്‍ട്ടി എംപി പ്രീത് കൗര്‍ അപലപിച്ചു.

Share this news

Leave a Reply