ലിമറിക്കിൽ സീനിയർ ഹർലിങ് താരത്തിന്റെ പിതാവിന് കുത്തേറ്റു

ലിമറിക്കിലെ സീനിയര്‍ ഹര്‍ലിങ് താരമായ Diarmuid Byrnes-ന്റെ പിതാവിന് വീട്ടില്‍ വച്ച് കുത്തേറ്റു. സെപ്റ്റംബര്‍ 11 വ്യാഴാഴ്ച രാത്രിയാണ് കൗണ്ടി ലിമറിക്കിലെ Patrickswell-ലുള്ള വീട്ടില്‍ വച്ച് Niall Byrnes-ന് പലവട്ടം കുത്തേറ്റത്. തുടര്‍ന്ന് University Hospital Limerick-ല്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതായാണ് വിവരം.

60-ലേറെ പ്രായമുള്ള Niall Byrnes-നെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ എന്താണ് എന്നതിനെ പറ്റി ഗാര്‍ഡ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

Share this news

Leave a Reply