Co. Westmeath-ല്‍ സ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണം. Athlone-ലെ Connaught Gardens-ല്‍ വച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ 11 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള സ്ത്രീയെ ഗുരുതര പരിക്കുകളോടെ Tullamore-ലെ മിഡ്‌ലാന്‍ഡ് റീജയനല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് 60-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളെ പിന്നീട് കേസൊന്നും എടുക്കാതെ വിട്ടയച്ചു. സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച പകല്‍ നടന്ന ആക്രമണത്തിന് ദൃക്‌സാക്ഷികളായവരോ, സിസിടിവി, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥന:
Athlone Garda Station on 090 6492600
Garda Confidential Line 1800 666 111