ശക്തമായ മഴ: അയർലണ്ടിലെ 9 കൗണ്ടികളിൽ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യത, യെല്ലോ വാണിങ്

ശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ യെല്ലോ വാണിങ്. Cork, Kerry എന്നീ കൗണ്ടികളില്‍ ഇന്ന് (സെപ്റ്റംബര്‍ 16 ചൊവ്വ) വൈകിട്ട് 8 മണി മുതല്‍ നിലവില്‍ വരുന്ന മുന്നറിയിപ്പ്, ബുധനാഴ്ച പകല്‍ 3 മണി വരെ തുടരും. ഈ കൗണ്ടികളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. റോഡ് യാത്രക്കാര്‍ ജാഗ്രത പാലിക്കുക.

അതേസമയം Cavan, Donegal, Connacht പ്രവിശ്യയിലെ മുഴുവന്‍ കൗണ്ടികള്‍ (Galway, Mayo, Roscommon, Sligo, Leitrim) എന്നിവിടങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 16 ചൊവ്വ) വൈകിട്ട് 8 മണിക്ക് നിലവില്‍ വരുന്ന യെല്ലോ റെയിന്‍ വാണിങ്, ബുധനാഴ്ച രാവിലെ 5 മണി വരെ തുടരും. ഈ കൗണ്ടികളിലും പ്രാദേശികമായ വെള്ളപ്പൊക്കത്തിനും, യാത്രാദുരിതത്തിനും സാധ്യതയുണ്ട്.

Share this news

Leave a Reply