ഡബ്ലിനില്‍ 1.2 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് പുരുഷന്മാര്‍ പിടിയില്‍. ഡബ്ലിന്‍ 11, 15 പ്രദേശങ്ങളിലായി ബുധനാഴ്ച Finglas Drugs Unit നടത്തിയ ഓപ്പറേഷനുകളിലാണ് ആദ്യം 12 കിലോഗ്രാം, പിന്നീട് 5.5 കിലോഗ്രാം എന്നിങ്ങനെ കൊക്കെയ്ന്‍ കണ്ടെത്തിയത്. ഗാര്‍ഡയുടെ Crime Response Team, Regional Armed Response Unit എന്നിവരും ഓപ്പറേഷന് സഹായം നല്‍കി.
രണ്ട് സംഭവങ്ങളിലുമായി 30-ലേറെ പ്രായമുള്ള ഒരു പുരുഷനും, 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനും അറ്റസ്റ്റിലായിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്നും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.