കോര്‍ക്ക് ജയിലില്‍ സന്ദര്‍ശകയായ സ്ത്രീക്ക് നേരെ ആക്രമണം. ബുധനാഴ്ച ജയിലില്‍ കഴിയുന്ന ഒരാളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സംഭവം ഗാര്‍ഡയെ അറിയിച്ചതായി ഐറിഷ് പ്രിസണ്‍ സര്‍വീസ് പറഞ്ഞു. ആക്രമണത്തില്‍ സ്ത്രീക്ക് പരിക്കേറ്റെങ്കിലും അവ ഗുരുതരമല്ല എന്നാണ് വിവരം. സ്ത്രീയെ പരിചയമുള്ള ആള്‍ തന്നെയാണ് അക്രമി.