വൈദ്യുതിക്ക് വില കൂട്ടി SSE Airtricity

ഈ വര്‍ഷം രണ്ടാം തവണയും നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ച് SSE Airtricity. 2025 ഒക്ടോബര്‍ 20 മുതല്‍ സ്റ്റാന്‍ഡേര്‍ഡ് വേര്യബിള്‍ ഇലക്ട്രിസിറ്റി വില 9.5% വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ ഓരോ വീട്ടുകാര്‍ക്കും വര്‍ഷം ശരാശരി 151 യൂറോ അധികമായി നല്‍കേണ്ടിവരും. 200,000 വീടുകളെ വിലവര്‍ദ്ധന ബാധിക്കും.

നെറ്റ് വര്‍ക്ക്, ഓപ്പറേഷന്‍ എന്നിവയുടെ ചെലവ് വര്‍ദ്ധിച്ചതും, ഹോള്‍സെയില്‍ വിലയിലെ അസ്ഥിരതയുമാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി പറയുന്നു. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ഗ്യാസിന് വില വര്‍ദ്ധിപ്പിച്ചിട്ടില്ല.

SSE Airtricity ഈ വര്‍ഷം ഏപ്രിലിലും വൈദ്യുതിക്ക് 10.5% വില വര്‍ദ്ധിപ്പിച്ചിരുന്നു. Bord Gáis Energy, Pinergy എന്നീ കമ്പനികളും ഈ മാസം വിലവര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply