അയർലണ്ട് ചരിത്രത്തിൽ വിൻഡ് മിൽ വഴി ഏറ്റവുമധികം വൈദ്യുതി ഉൽപാദിപ്പിച്ച മാസമായി ഇക്കഴിഞ്ഞ ഓഗസ്റ്റ്

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ വിന്‍ഡ് മില്ലുകളില്‍ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്‍പ്പാദിപ്പിച്ച മാസം എന്ന റെക്കോര്‍ഡിട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ്. Wind Energy Ireland (WEI)-ന്റെ കണക്കുകള്‍ പ്രകാരം പോയ മാസം 1,068 ജിഗാവാട്ട് ഹവേഴ്‌സ് (GWh) വൈദ്യുതിയാണ് രാജ്യം വിന്‍ഡ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിച്ചത്. മുന്‍ റെക്കോര്‍ഡായ (1,042 GWh) 2023 ഓഗസ്റ്റ് മാസത്തെക്കാള്‍ 3% അധികമാണിത്. ശക്തമായ കാറ്റ് ലഭിച്ചതോടെ ഓഗസ്റ്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ആകെ വൈദ്യുതിയുടെ 34 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴി നല്‍കാനും സാധിച്ചു. 33% … Read more

അയർലണ്ടിൽ ഒക്ടോബർ മുതൽ വൈദ്യുതിക്ക് 3.23 യൂറോ അധികതുക; ബിസിനസ് സ്ഥാപങ്ങൾ 12.91 യൂറോ അധികം നൽകണം

അയര്‍ലണ്ടില്‍ ഒക്ടോബര്‍ 1 മുതല്‍ ഓരോ വീട്ടുകാരും വൈദ്യുതിക്ക് 3.23 യൂറോ അധികമായി ലെവി നല്‍കേണ്ടിവരും. പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം നിര്‍മ്മിക്കുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായാണ് ഈ അധികതുക ഉപയോഗിക്കുക. വര്‍ഷത്തില്‍ ഏകദേശം 40 യൂറോ ഇത്തരത്തില്‍ വൈദ്യുതിക്ക് അധികമായി നല്‍കേണ്ടിവരും. രാജ്യത്തെ റെന്യൂവബിള്‍ എനര്‍ജി വികസനവുമായി ബന്ധപ്പെട്ട രണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ക്കായാണ് ഇത്തരത്തില്‍ public service obligation (PSO) വഴി പണം സ്വരൂപിക്കുന്നത്. വീടുകളിലെ വൈദ്യുതി ബില്ലിനൊപ്പം മാസം 3.23 യൂറോ അധികമായി ലെവി ഈടാക്കുമ്പോള്‍, … Read more

അയർലണ്ടിൽ വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് SSE Airtricity; വർഷം 150, 100 യൂറോ വീതം ലാഭം

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി, ഗ്യാസ് എന്നിവയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് SSE Airtricity. ജൂലൈ ആദ്യം മുതല്‍ ഇവയുടെ വിലയില്‍ 10% കുറവ് വരുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സ്റ്റാന്‍ഡിങ് ചാര്‍ജ്ജുകളില്‍ മാറ്റമില്ല. കുറച്ച നിരക്ക് വഴി പ്രതിവര്‍ഷം വൈദ്യുതി ബില്ലില്‍ 150 യൂറോയും, ഗ്യാസ് ഇനത്തില്‍ 100 യൂറോയും ശരാശരി ലാഭിക്കാമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് SSE Airtricity-യുടെ കണക്ഷനുകള്‍ എടുത്തിട്ടുള്ള 250,000 വൈദ്യുതി ഉപഭോക്താക്കള്‍ക്കും, 90,000 ഗ്യാസ് ഉപഭോക്താക്കള്‍ക്കും ആശ്വാസകരമാകുന്നാണ് പ്രഖ്യാപനം. ഈ വര്‍ഷം ഇത് … Read more

അയർലണ്ടിൽ പുതിയ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് കുറച്ച് Yuno Energy; മുൻ നിരക്കിനേക്കാൾ 6% കുറവ്

പുതിയ ഉപഭോക്താക്കൾക്ക് നിരക്കിൽ കുറവ് വരുത്തി ഊർജ്ജ വിതരണ കമ്പനിയായ Yuno Energy. കിലോവാട്ടിന് വാറ്റ് അടക്കം 23.69% എന്നതാണ് കമ്പനിയുടെ പുതുക്കിയ നിരക്ക്. മെയ് 13 മുതൽ പുതുതായി കണക്ഷൻ എടുക്കുന്നവർക്ക് അടുത്ത 12 മാസത്തേയ്ക്ക് ഫിക്സഡ് രീതിയിൽ ഈ നിരക്കിൽ വൈദ്യുതി ലഭിക്കും. മുൻ നിരക്കിനേക്കാൾ 6% കുറവാണ് പുതുക്കിയ നിരക്കെന്നും Yuno Energy പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ്‌ Yuno Energy അയർലണ്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. മറ്റ്‌ കമ്പനികൾക്കൊപ്പം Yuno Energy-യും ഈയിടെ വൈദ്യുതി നിരക്കിൽ … Read more

പുതിയ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ 3.4% കുറവ്; ഹോൾസെയിൽ വില കൂടിയാലും ബിൽ തുക കൂടില്ലെന്ന് Yuno Energy

പുതിയ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ കുറവ് വരുത്തുമെന്ന പ്രഖ്യാപനവുമായി വിതരണ കമ്പനിയായ Yuno Energy. 3.4% കുറവാണ് ബില്ലില്‍ ഉണ്ടാകുകയെന്ന് കമ്പനി വ്യക്തമാക്കി. ഇത് ഇന്നലെ (തിങ്കള്‍) മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. ഒപ്പം ഈ നിരക്ക് അടുത്ത 12 മാസത്തേയ്ക്ക് തുടരുമെന്നും, വൈദ്യുതിയുടെ ഹോള്‍സെയില്‍ വില വര്‍ദ്ധിച്ചാലും ബില്‍ തുക വര്‍ദ്ധിക്കില്ലെന്നും കമ്പനി പ്രത്യേകം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് Yuno Energy പ്രവര്‍ത്തനമാരംഭിച്ചത്. അയര്‍ലണ്ടിലെ മറ്റ് പല ഊര്‍ജ്ജ കമ്പനികളും ഈയിടെയായി വൈദ്യുതി, ഗ്യാസ് വില … Read more

അയർലണ്ടിൽ ഊർജ്ജ വില കുറച്ചിട്ടും ബിൽ താങ്ങാനാകാതെ ഉപഭോക്താക്കൾ; 25% കണക്ഷനുകൾ കുടിശ്ശികയിൽ

അയര്‍ലണ്ടിലെ വിവിധ ഊര്‍ജ്ജവിതരണ കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടും ഉപഭോക്താക്കള്‍ക്ക് ആശ്വാസമില്ല. Energia, Electric Ireland, Bord Gais എന്നീ കമ്പനികള്‍ക്ക് പിന്നാലെ ഊര്‍ജ്ജ വില കുറയ്ക്കുന്നതായി Pinergy ആണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഏപ്രില്‍ 1 മുതല്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന് 8.4% വില കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ വര്‍ഷം ശരാശരി 183.12 യൂറോ വീതം ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ സാധിക്കും. കമ്പനികള്‍ ഇടയ്ക്കിടെ വിലക്കുറവ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഊര്‍ജ്ജത്തിന് മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലെക്കാളും വില അയര്‍ലണ്ടില്‍ … Read more

ഗ്യാസിനും വൈദ്യുതിക്കും 25% വിലക്കുറവ് പ്രഖ്യാപിച്ച് Flogas; വർഷം എത്ര യൂറോ ലാഭിക്കാം?

അയര്‍ലണ്ടിലെ മറ്റ് ഊര്‍ജ്ജവിതരണ കമ്പനികള്‍ക്ക് പിന്നാലെ ഗ്യാസ്, വൈദ്യുതി വില കുറയ്ക്കാന്‍ Flogas-ഉം. നാച്വറല്‍ ഗ്യാസിന്റെ വേര്യബിള്‍ റേറ്റില്‍ 25%, വൈദ്യുതിയുടെ വേര്യബിള്‍ റേറ്റില്‍ 15% എന്നിങ്ങനെ കുറവ് വരുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 25-ഓടെ കുറഞ്ഞ നിരക്ക് നിലവില്‍ വരും. വില കുറയ്ക്കുന്നതോടെ Flogas ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ വര്‍ഷം ശരാശരി 274 യൂറോയും, ഗ്യാസ് ബില്ലില്‍ 429 യൂറോയും ലാഭിക്കാന്‍ കഴിയും. ഗ്യാസിന്റെ സ്റ്റാന്‍ഡിങ് ചാര്‍ജ്ജ് 10% കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കമ്പനിയുടെ സ്മാര്‍ട്ട് … Read more

വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് അയർലണ്ടിലെ പ്രമുഖ കമ്പനി

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിനും, വൈദ്യുതിക്കും വിലക്കുറവ് പ്രഖ്യാപിച്ച് മറ്റൊരു കമ്പനിയും. മാര്‍ച്ച് 1 മുതല്‍ വൈദ്യുതിക്ക് 7.5%, ഗ്യാസിന് 5% എന്നിങ്ങനെ വിലയില്‍ കുറവ് വരുത്തുമെന്നാണ് ഊര്‍ജ്ജവിതരണ കമ്പനിയായ Energia അറിയിച്ചിരിക്കുന്നത്. ഇതോടെ വൈദ്യുതി ബില്ലില്‍ ശരാശരി 105 യൂറോയും, ഗ്യാസ് ബില്ലില്‍ ശരാശരി 65 യൂറോയും വര്‍ഷത്തില്‍ ലാഭം കിട്ടുമെന്ന് Energia പറഞ്ഞു. ഏകദേശം മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് സഹായകമാകും. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി വിലക്കുറവ് പ്രഖ്യപിക്കുന്നത്. … Read more

അയർലണ്ടിൽ ഗ്യാസ്, വൈദ്യുതി വിലക്കുറവ് പ്രഖ്യാപിച്ച് Bord Gáis Energy-യും

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ്, വൈദ്യുതി എന്നിവയുടെ വില കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി ഊര്‍ജ്ജവിതരണ കമ്പനിയായ Bord Gáis Energy. ജനുവരി 29 മുതല്‍ ഗ്യാസിന് 9.5%, വൈദ്യുതിക്ക് 10% എന്നിങ്ങനെ വില കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം Electric Ireland-ഉം ഗ്യാസ്, വൈദ്യുതി വില മാര്‍ച്ച് മാസത്തോടെ കുറയ്ക്കുമെന്ന് ഈയിടെ വ്യക്തമാക്കിയിരുന്നു. മറ്റൊരു കമ്പനിയായ SSE Airtricity ആകട്ടെ ഡിസംബറില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് Bord Gáis Energy ഊര്‍ജ്ജവില കുറയ്ക്കുന്നത്. സ്റ്റാന്‍ഡിങ് … Read more

പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നും ഊർജ്ജം: ഇയു പട്ടികയിൽ ഏറ്റവും താഴെ അയർലണ്ട്

യൂറോപ്യന്‍ യൂണിയനില്‍ പുനരുപയോഗിക്കാവുന്ന (renewable energy) സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം ശേഖരിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും താഴെ അയര്‍ലണ്ട്. ആകെ ഊര്‍ജ്ജത്തിന്റെ 13.1% മാത്രമാണ് പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നായി അയര്‍ലണ്ട് 2022-ല്‍ സൃഷ്ടിച്ചത്. ആകെ ഊര്‍ജ്ജത്തിന്റെ 66 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുണ്ടാക്കിയ സ്വീഡനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഫിന്‍ലന്‍ഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് (47.8%). മൂന്നാം സ്ഥാനത്ത് ലാത്വിയ (43.3%). ഇക്കാര്യത്തില്‍ ഇയു ശരാശരി 23% ആണ്. എന്നാല്‍ അയര്‍ലണ്ട് അടക്കം 17 ഇയു അംഗരാജ്യങ്ങള്‍ ഈ … Read more