സുരക്ഷാഭീഷണി: ഡബ്ലിൻ എയർപോർട്ടിലെ ടെർമിനൽ ടൂവിൽ നിന്ന് ആയിരക്കണക്കിന് യാത്രക്കാരെ ഒഴിപ്പിച്ചു

ഡബ്ലിൻ വിമാനത്താവളത്തിൾ നിന്നും സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് ടെർമിനൽ 2-ൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. അതേസമയം എന്ത് ഭീഷണിയാണ് ഉണ്ടായത് എന്നത് വ്യകതമല്ല.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളും ഫോട്ടോകളും യാത്രക്കാരെ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതായി കാണിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിനെ വിമാനത്താവളത്തിലേക്ക് അയയ്ക്കാൻ പ്രതിരോധ സേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട്‌ ഉണ്ട്.

“മുൻകരുതൽ നടപടി” എന്ന നിലയിലാണ് ടെർമിനൽ 2 ഒഴിപ്പിച്ചതെന്ന് വിമാനത്താവളം വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ പരമമായ മുൻഗണനയെന്നും അവർ പറഞ്ഞു.

നടപടി വിമാന സർവീസുകളെ താൽക്കാലികമായി ബാധിച്ചേക്കാം എന്നും, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി യാത്രക്കാർ അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിക്കുന്നു എന്നും എയർപോർട്ട് അറിയിച്ചു.

ഗാർഡയും നിലവിൽ സ്ഥലത്തുണ്ട്. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല എന്ന് ഗാർഡയും അറിയിച്ചു.

ഇതിനു പുറമെ യൂറോപ്പിൽ എങ്ങുമായി ഉണ്ടായിട്ടുള്ള സൈബർ അക്രമണവും ഡബ്ലിൻ, കോർക്ക് എയർപോർട്ടുകളെ ചെറുതായി ബാധിച്ചിട്ടുണ്ട്.

Share this news

Leave a Reply